ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കശ്മീരിലെ കുല്‍ഗാമിലെ അര്‍വാനി ഗ്രാമത്തിലെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ലഷ്കര്‍ ഭീകരരുമായാണ് ഏറ്റുമുട്ടല്‍. ലഷ്ക്കര്‍ ഇ തൊയ്ബ ജില്ലാ കമാണ്ടര്‍ ജുവൈദ് മട്ടൂവും രണ്ട് സഹായികളുമാണ് കെട്ടിടത്തിലുള്ളതെന്നാണ് സൂചന.
രൂക്ഷമായ വെടിവെപ്പാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ നടക്കുന്നതെന്നാണ് വിവരം. സി.ആര്.പി.എഫ്, രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്, ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാത്തിലാണ് സേന പ്രദേശത്ത് സംയുക്ത തിരച്ചില്‍ നടത്തിയത്. ഈ സമയത്ത് ഭീകരര്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.