കാലവര്‍ഷം ഇത്തവണയെത്തുന്നത് പതിവ് തെറ്റി

0
113

രാജ്യത്ത് കാലവര്‍ഷം ഇത്തവണയെത്തുന്നത് പതിവ് തെറ്റിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതനുസരിച്ച് ഇന്ത്യയുടെ മധ്യഭാഗത്ത് ഇത്തവണ കാലവര്‍ഷമെത്തുക സാധാരണയിലും വളരെ സമയമെടുത്തായിരിക്കും.

അതായത് ഇത്തവണ മധ്യ ഇന്ത്യയില്‍ തങ്ങാതെ നേരിട്ട് ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തും. എന്നാല്‍ സാധാരണ ഗതിയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യയിലേക്കും അവിടെ നിന്ന് ക്രമേണെ ഉത്തരേന്ത്യയിലേക്കും കാലവര്‍ഷം കടക്കുകയാണ് പതിവ്. കാലവര്‍ഷത്തിന്റെ പുതിയ മാറ്റം ഇന്ത്യയുടെ മധ്യഭാഗത്ത് മഴലഭ്യത കുറയ്ക്കാന്‍ കാരണമാകാം.

ജൂണ്‍ 23 ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാലവര്‍ഷം ആരംഭിച്ച അന്നുമുതല്‍ തുടങ്ങിയ ആന്റി സൈക്ലോണ്‍ പ്രതിഭാസം കാലവര്‍ഷം കുറയാന്‍ കാരണമാകുന്നു എന്ന് ഇതിനോടകം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രമം തെറ്റി വരുന്ന പുതിയ കാലവര്‍ഷം.