കൃതിക ചൗധരി മരിച്ചത് തലയ്ക്കടിയേറ്റ്; വാച്ച്മാനും സുഹൃത്തും കസ്റ്റഡിയില്‍

0
101

ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റിന്റെ വാച്ച്മാനെയും കൃതികയുടെ സുഹൃത്തിനെയും അംബോളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയതായി സഹോദരന്‍ ദീപക് പോലീസില്‍ പരാതിനല്‍കി.

കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന ജൂണ്‍ ഏഴിന് കൃതിക ഹരിദ്വാറിലെ അച്ഛനമ്മമാരോടും സഹോദരനോടും സംസാരിച്ചിരുന്നു. ജൂണ്‍ ഏഴിനുശേഷം പന്ത്രണ്ടിനാണ് വീണ്ടും കൃതികയെ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല. പിന്നീടാണ് കൃതിക കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലുണ്ട്.