കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിനില്ലെന്ന് ഉമ്മന്‍ ചാണ്ടി

0
130

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്താനാകില്ല. ഉദ്ഘാടന ചടങ്ങിലേക്കു വിളിക്കാത്തതില്‍ പരാതിയില്ല. കൊച്ചി മെട്രോ സംബന്ധിച്ച വിവാദങ്ങളല്ല, ഫലമാണു പ്രധാനം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അടിസ്ഥാനസൗകര്യ വികസനമാണു കൊച്ചിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. കേരളം മനസുവച്ചാല്‍ എന്തും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് കൊച്ചി മെട്രോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നാളെയാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നത്.