ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ. ചോദ്യം ചെയ്തു

0
94

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരന്റെ ‘ടോക്ക് ടു എ.കെ.’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയ്ന്‍ പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സി.ബി.ഐ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മൊഴിയെടുക്കുന്നു. എന്നാല്‍ സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ. റെയ്ഡ് നടത്തുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപമുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്യുന്നതെന്ന് സി.ബി.ഐ. വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ മന്‍കീ ബാത്ത് റേഡിയോ പരിപാടിക്കു ബദലായാണ് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ‘മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സംസാരിക്കൂ’ എന്ന പരിപാടി തുടങ്ങിയത്. സംസ്ഥാന ഭരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായിരുന്ന പരിപാടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സിസോദിയയ്‌ക്കെതിരെ സി.ബി.ഐ. ജനുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം തുടങ്ങി.