പത്തുവയസുകാരിയെ ദേവദാസിയാക്കുന്നത് അധികൃതര്‍ തടഞ്ഞു

0
90

ദീര്‍ഘകാലമായി അസുഖ ബാധിതയായി തുടരുന്ന മകളെ രക്ഷിക്കാന്‍ പൂജാരി ഉപദേശിച്ച രീതിയില്‍ ദേവദാസിയാക്കാന്‍ നടത്തിയ ശ്രമം അധികൃതര്‍ തടഞ്ഞു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ ചിറ്റാപുര്‍ താലൂക്കിലുള്ള ദളിത് പെണ്‍കുട്ടിയെയാണ് ജില്ലാ ശിശുക്ഷേമ സമിതിയും വനിതാ വികസന കോര്‍പ്പറേഷനുമെല്ലാം ചേര്‍ന്നു നടത്തിയ നീക്കത്തില്‍ രക്ഷിച്ചത്. പെണ്‍കുട്ടിയേയും മാതാപിതാക്കളേയും ക്ഷേത്രം പൂജാരിയേയും തലഗി പോലീസ് അറസ്റ്റു ചെയ്തു.

പത്തുവയസുകാരിയെ ദേവദാസിയാക്കാനുള്ള പൂജകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട നീക്കത്തിനൊടുവില്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നെന്ന് ജില്ലാ ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു.