പനി; ഒ.പിയില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

0
111

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടാനായി ക്യൂനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലാണ് സംഭവം. വെള്ളനാട് സ്വദേശി സോമന്‍ ആണ് മരിച്ചത്.

പനി ബാധിച്ച് ഇന്ന് കഴക്കൂട്ടം സ്വദേശി മണിയന്‍, കാട്ടാക്കട പന്നിയോട് ശിവറാം വീട്ടില്‍ രമേശ്, വള്ളക്കടവ് സ്വദേശി നിസാര്‍ എന്നിവരും തലസ്ഥാനത്ത് മരിച്ചിരുന്നു.