ദിവസവും ഇന്ധനവില പരിഷ്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് നടത്താനിരുന്ന സമരം പിന്‍വലിച്ചു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിലമാറ്റം അര്‍ധരാത്രിക്കു പകരം ദിവസവും രാവിലെ പ്രാബല്യത്തിലാക്കാന്‍ തീരുമാനമായതോടെയാണ് സമരം പിന്‍വലിച്ചത്. രാത്രി വിലമാറ്റുന്നതിലുള്ള സാങ്കേതികപ്രശ്നങ്ങള്‍ വ്യാപാരികള്‍ ഉന്നയിച്ചിരുന്നു.
പുതിയ രീതി നടപ്പാക്കുമ്പോള്‍ നഷ്ടമുണ്ടാകുമെന്നാണ് ഡീലര്‍മാരുടെ ആശങ്ക. കുറഞ്ഞത് 12,000 ലിറ്റര്‍ ഉല്പന്നം അതതുദിവസത്തെ വിലയില്‍ ഡീലര്‍ വാങ്ങണം. സ്റ്റോക്ക് തീരുംമുമ്പ് വിലകുറഞ്ഞാല്‍ അതിന്റെ നഷ്ടം വഹിക്കേണ്ടത് ഡീലറാണ്. ഇക്കാര്യങ്ങളാണ് സമരത്തിന് ആധാരമായി അവര്‍ ചൂണ്ടിക്കാട്ടിയത്.
നേരത്തെ പതിനഞ്ചുദിവസത്തില്‍ ഒരിക്കലായിരുന്നു ഇന്ധനവില പുതുക്കി നിശ്ചയിച്ചിരുന്നത്. വിലമാറ്റം നടപ്പില്‍വരുന്നത് അര്ധരാത്രിയുമായിരുന്നു.