ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണം, ഹിന്ദുക്കൾ ആയുധം കരുതണമെന്ന് സാധ്വി സരസ്വതി

0
175


ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് സാധ്വി സരസ്വതി. ഇതിനായി നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഹിന്ദുക്കൾ ആയുധം കരുതിവെക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു.ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റിയാൽ മാത്രമേ പശു സംരക്ഷണം കടമയാണെന്ന് ജനങ്ങൾക്ക് മനസിലാകൂ. ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെയും അത് സാമൂഹിക മികവായി കരുതുന്നവരെയും പരസ്യമായി വിചാരണ ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സാധ്വി സരസ്വതി പറഞ്ഞു.

ഗോവയിൽ അഖിലേന്ത്യ ഹിന്ദു കൺവെൻഷൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സാധ്വി. ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിൽ നിന്നും രക്ഷിക്കുന്നതിന് ഹിന്ദുക്കൾ വീട്ടിൽ ആയുധം കരുതണമെന്നും സാധ്വി സരസ്വതി പറഞ്ഞു.ഹൈന്ദവേതര വിശ്വാസികളെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യാനാകാത്തത് വെല്ലുവിളിയാണെന്നും സാധ്വി സരസ്വതി അഭിപ്രായപ്പെട്ടു.ഹിന്ദു രാഷ്ട്രം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് 100 ൽ ഏറെ ഹൈന്ദവ സംഘടനകൾ ചേർന്ന് അഖിലേന്ത്യാ ഹിന്ദു കൺവെൻഷൻ നടത്തുന്നത്.