തലശേരി ബ്രണ്ണന്‍ കോളജിലെ വിവാദ മാഗസിന് ഇറക്കിയ സംഭവത്തില്‍ 13 പേര്‍ക്കെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തു. സ്റ്റുഡന്റ് എഡിറ്റര്‍, സ്റ്റാഫ് എഡിറ്റര്‍, മാഗസിന് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയപതാകയെ അപമാനിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.
പെല്ലെന്ന് എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനില്‍ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദത്തിലായത്. ഇതിനു പുറമെ അശ്ലീലമായ ചിത്രങ്ങളും എസ്.എഫ്.ഐ നേതൃത്വത്തില്‍ പുറത്തിറക്കിയ മാഗസിനിലുണ്ട്. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിര്‍ത്തിവച്ചിരിരുന്നു. നിലവില്‍ വിതരണം ചെയ്തുകഴിഞ്ഞ കോപ്പികള്‍ തിരിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വിവാദ പേജുകള്‍ ഒഴിവാക്കി പുതിയ മാഗസിന് ഇറക്കുമെന്നും കോളേജ് യൂണിയന് പ്രഖ്യാപിച്ചിട്ടുണ്ട്.