ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കാൻ കരിഞ്ചന്ത മാഫിയ ശ്രമിക്കുന്നു: ജോണി നെല്ലൂർ

0
132

ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കാൻ കരിഞ്ചന്ത മാഫിയയും, തൊഴിലാളികളും, ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ 24 കേരളയോട് പറഞ്ഞു.ഒരു കാരണവശാലും ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കാൻ അനുവദിക്കില്ല. അളവും തൂക്കവും കൃത്യമല്ലെങ്കിൽ റേഷൻ വ്യാപാരികൾ അരി സ്വീകരിക്കില്ല.

ഈ കാര്യത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണം. ജോണി നെല്ലൂർ പറഞ്ഞു. കഴിഞ്ഞ തവണ അരി കുറഞ്ഞപ്പോൾ അത് ആവർത്തിക്കരുത് എന്ന് പറയാൻ ആലുവ എഫ്‌സിഐ ഗോഡൌണിൽ എത്തിയതാണ് റേഷൻ വ്യാപാരികൾ. അപ്പോൾ റേഷൻ മാഫിയയുടെ ആളുകൾ ചേർന്ന് അവരെ മർദ്ദിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ ക്രിയാത്മകമായ നടപടികൾ സർക്കാർ സ്വീകരിക്കണം.ജോണി നെല്ലൂർ ആവശ്യപ്പെട്ടു.