യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

0
93

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഹവില്‍ദാർ അബ്ദുൾ കരീമാണ് അറസ്റ്റിലായത്. മെയ് 19നാണ് സംഭവം. ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കവെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വച്ചിരുന്ന മൂന്നു പവനിലേറെ വരുന്ന സ്വണമാല കരീം പോക്കറ്റിലിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൾ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.