രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചതിനു ശേഷം മാത്രം ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചകള്‍ നടത്താമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സി.പി.എം.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമായി നടത്തിയ ചര്‍ച്ചയിലാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ആവശ്യം മുന്നോട്ടുവച്ചത്. ഡല്‍ഹിയിലെ സി.പി.എം. ഓഫീസായ എ.കെ.ജി. ഭവനിലായിരുന്നു ചര്‍ച്ച.
മന്ത്രിമാരുമായി വിഷയം ചര്‍ച്ചചെയ്തു. പക്ഷെ, അവര്‍ പൊതുസ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചില്ല. അതില്ലാതെ എങ്ങനെയാണ് ചര്‍ച്ച നടക്കുകയെന്ന് യച്ചൂരി ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും യി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവുമുണ്ടായില്ല.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനാല്‍ പ്രതിപക്ഷവും അക്കാര്യത്തില്‍ മൗനത്തിലാണ്.