രാഷ്ട്രപതി സ്ഥാനാര്‍ഥി: വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയെന്ന് ഇ.ശ്രീധരന്‍

0
111

അടുത്ത മാസം നടക്കാന്‍ പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. ‘അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്, ഭാവനാസൃഷ്ടിയാണ്’ ഇ.ശ്രീധരന്‍ വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളടക്കം ഇ.ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.