രാഷ്ട്രപതി സ്ഥാനാര്‍ഥി: ബി.ജെ.പി. നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു

0
96

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു എന്നിവരാണ് സോണിയയുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലകാര്‍ജുന ഖാര്‍ഗെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പേരൊന്നും മുന്നോട്ട് വെച്ചില്ലെന്നും തങ്ങളോട് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയിരുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചു.

എന്‍.സി.പി. നേതാവ് പ്രഫുല്‍പട്ടേല്‍, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുമായി മന്ത്രി വെങ്കയ്യനായിഡു ഫോണില്‍ സംസാരിച്ചിരുന്നു.