വിമാനത്താവളത്തിലെ അതിക്രമം: എം.പിക്ക് കൂടുതല്‍ വിമാനക്കമ്പനികളുടെ വിലക്ക്

0
76

വിമാനത്താവളത്തില്‍ അതിക്രമം കാട്ടിയതിന് തെലുങ്കുദേശം പാര്‍ട്ടിയുടെ എം.പി. ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് കൂടുതല്‍ വിമാനക്കമ്പനികളുടെ യാത്രാവിലക്ക്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ കമ്പനികള്‍ക്ക് പുറമെ സ്പെയ്സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്സ്, വിസ്താര എന്നീ കമ്പനികളാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നതിന് ജീവക്കാരനെ ദിവാകര്‍ റെഡ്ഡി കൈയേറ്റം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിലക്ക് ഏര്‍പ്പടുത്തിയത്. താന്‍ എത്തുന്നതിനുമുമ്പ് വിമാനം പുറപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം വിജയവാഡയിലെ ഗന്നവാരം എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ ഓഫീസ് റെഡ്ഡി തകര്‍ത്തിരുന്നു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലെ അംഗമാണ് റെഡ്ഡി.

ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഏതാനുംനാള്‍ യാത്രാവിലക്ക് നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ മോശമായി പെരുമാറുന്ന യാത്രികരെ മൂന്നുമാസം മുതല്‍ അനിശ്ചിതകാലത്തേക്ക് വിലക്കുന്നതിനുള്ള നിയമനിര്‍മാണത്തിന്റെ ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.