വിവാഹാഭ്യര്‍ഥന നിരസിച്ച 23 വയസുള്ള എം.ബി.എ. വിദ്യാര്‍ഥിനിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു

0
109

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 23 വയസുള്ള എം.ബി.എ. വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. കുത്തേറ്റ നാഗകേതാനന്ദയെ തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കോളേജിനു പുറത്തുവച്ചാണ് തനീഷ് എന്ന യുവാവ് നാഗകേതാനന്ദയോട് വിവാഹാഭ്യര്‍ഥന നടത്തിയതും നിരസിച്ചതിനെ തുടര്‍ന്ന് കുത്തിയതും. ഇയാള്‍ നാല് കുത്ത് കുത്തി പെണ്‍കുട്ടിയെ വീഴ്ത്തിയശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.