സിംഹാസനം മാറ്റിയ കടകംപിള്ളി കാണുക, ശൃംഗേരി മഠാധിപതിയുടെ ദർശനംതേടി ഐസക്കും സുധാകരനും

0
183

തിരുവനന്തപുരത്ത് ശൃംഗേരി സന്യാസിക്ക് ഒരുക്കിയ സിംഹാസനം മാറ്റി കൈയ്യടി നേടിയ ഇടതുമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ കാണുക…ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീർഥസ്വാമിയുടെ ദർശനം തേടിയെത്തിയവരിൽ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും.ദര്‍ശനം നല്‍കിയ ശേഷം മുഖ്യമന്ത്രിക്ക് പ്രസാദമായി ഒരു ആപ്പിള്‍ കൂടി നല്‍കിയാണ്‌ ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീർഥസ്വാമി യാത്രയാക്കിയത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് ഭക്തർക്ക് ദർശനം നൽകാനായി സ്വാമി ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയത്. നേരത്തേതന്നെ ഇവിടെ കാത്തിരുന്ന മന്ത്രിമാർക്കാണ് ആദ്യം ദർശനം നൽകിയത്.മന്ത്രിമാരെ ഇരുവരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാർ സ്വാമിക്ക് തളികയിൽ പഴങ്ങൾ സമർപ്പിച്ചു. ദർശനത്തിനുശേഷം പ്രസാദമായി ആപ്പിൾ നൽകിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതൽനൽകി പറഞ്ഞു- ”ഇതു മുഖ്യമന്ത്രിക്ക്”.

പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരൻ മടങ്ങിയത്. ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും കാണാനെത്തിയിരുന്നു. സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകീട്ട് മൂന്നരയോടെ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയാണ് യാത്രയാക്കിയത്.

 

ചിത്രത്തിന് കടപ്പാട് -മാതൃഭൂമി