അമേരിക്കന്‍ യുദ്ധക്കപ്പലും ജപ്പാന്‍ ചരക്കുകപ്പലും കൂട്ടിയിടിച്ചു: 7 പേരെ കാണാതായി

0
78

ജപ്പാന്‍ ചരക്കുകപ്പലും അമേരിക്കന്‍ യുദ്ധക്കപ്പലും തമ്മില്‍ കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. യുഎസ് നേവിയുടെ യുഎസ്എസ് ഫിറ്റ്സ്ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്.

ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ്ചെയ്ത് പുറത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്.

കപ്പലിനെ കരയിലേക്ക് നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ നാവികരെ കണ്ടെത്താനായി ജപ്പാന്‍ നാവിക സേന കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.