അരൂർ – അരൂർകുറ്റി ടോൾ : പിരിവു മതിയാക്കാന്‍ മന്ത്രി സുധാകരന്‍

0
99

ആലപ്പുഴ ജില്ലയിലെ അരൂർ – അരൂർകുറ്റി പാലത്തിൽ 2002 ആഗസ്റ്റ് മുതൽ നടന്നു വന്നിരുന്ന ടോൾ പിരിവ് നിർത്തി വെയ്ക്കാൻ മന്ത്രി ജി സുധാകരൻ നിർദ്ദേശം നൽകി.ടോൾ പുതുതായി ഏർപ്പെടുത്തുന്നതിന് സർക്കാർ നയപരമായി അനുകൂലിക്കുന്നില്ല.പ്രസ്തുത പാലത്തിൽ ഈ വർഷത്തേയ്ക്കുള്ള ടോൾ പിരിവിനുള്ള ടെണ്ടർ നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും, പതിനാലുവർഷമായി പിരിക്കുന്ന ടോൾ തുടർന്നു പിരിക്കേതില്ലെന്നും മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ഈ സർക്കാരിന്റെ പുതിയ നിർമ്മാണ പ്രവൃത്തികൾക്ക് ടോൾ ഏർപ്പെടുത്തേതില്ലയെന്ന് തീരുമാനിച്ചിരുന്നതായും മന്ത്രി അറിയിച്ചു.