ഇന്ത്യ-പാക്ക് ക്രിക്കറ്റ്‌ പരമ്പര അനുവദിക്കില്ലെന്നു അമിത് ഷാ

0
139

ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ ക്രിക്കറ്റ് കളിക്കില്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റമുട്ടാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പരമാര്‍ശം.

രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും തുടര്‍ന്നും കളിക്കും. എന്നാല്‍ ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല-ഷാ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സാധ്യതയാണ് അമിത് ഷാ തള്ളിയിരിക്കുന്നത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ വേളയിലാണ് ഇക്കാര്യം പറഞ്ഞത്. 2022 ല്‍ രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്നാണ് മോദിയെ അമിത്ഷാ കൂട്ടിച്ചേര്‍ത്തു.