ഇന്ത്യ-പാക് സ്വപ്ന ഫൈനലിന് 2000 കോടിയുടെ വാതുവയ്പ്പ്

0
140

വതുവയ്പ്പ് നിയമവിധേയമായ യു.കെയില്‍ നാളെത്തെ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫൈനലിനെ അടിസ്ഥാനമാക്കി നടക്കുന്നത് ഏകദേശം 2000 കോടിയോളം രൂപയുടെ വാതുവയ്‌പ്പെന്ന് ഓള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്‍.

വെള്ളിയാഴ്ചതന്നെ വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട ടീമായി ഇന്ത്യ മാറിയിരുന്നു. എന്നാല്‍ അതിനു വന്‍ മുന്‍തൂക്കമില്ല. ഒരാള്‍ ഇന്ത്യക്കുവേണ്ടി 100 രൂപ വിരാട് കൊഹ് ലിയുടെ ടീമിനുവേണ്ടി വാതുവച്ചാല്‍ വിജയിക്കുമ്പോള്‍ 147 രൂപ തിരിച്ചുകിട്ടും. മറുവശത്ത് പാകിസ്ഥാനാണ് വിജയിക്കുന്നതെങ്കില്‍ 300 രൂപയും കിട്ടും.
ഈ വര്‍ഷ ഇന്ത്യ കളിച്ച മത്സരങ്ങള്‍ എല്ലാത്തിലുംകൂടി ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് എഐ.ജി.എഫ്. സി.ഇ.ഒ. റോലാന്‍ഡ് ലാന്‍ഡേഴ്‌സ് പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന്റെ വിജയം വാതുവയ്പ്പിന്റെ ഒരു വശം മാത്രമാണ്. 10 ഓവറിലെ സ്‌കോര്‍, ടീമുകളുടെ ആകെ സ്‌കോര്‍ തുടങ്ങി പല കാര്യങ്ങളിലും വാതുവയ്പ്പ് നടത്താനാകും. ഇന്ത്യയില്‍ വാതുവയ്പ്പ് നിയമവിരുദ്ധമായതിനാല്‍ യു.കെയിലെ പല വെബ്‌സൈറ്റുകളിലൂടെയുമാണ് ക്രെഡിറ്റ് കാര്‍ഡും ഇ വാലറ്റും ഉപയോഗിച്ച് ഇന്ത്യക്കാര്‍ വാതുവയ്പ്പ് നടത്തുന്നത്.

ഇതിനെല്ലാം പുറമേയാണ് ഇന്ത്യയിലാകെ നടക്കുന്ന കോടികളുടെ അനധികൃത വാതുവയ്പ്പ്.