ഒബാമയുടെ ക്യൂബൻ കരാർ ട്രംപ് റദ്ദാക്കി

0
103

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുണ്ടാക്കിയ കരാറുകൾ അടിയന്തരമായി റദ്ദുചെയ്ത് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. മിയാമിയിൽ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ക്യൂബൻ ജനതയെ സഹായിക്കുന്നതിനായി ക്യൂബയുമായി വ്യാപാരബന്ധം പുനസ്ഥാപിച്ച് കൊണ്ടുള്ളതായിരുന്നു ഒബാമയുടെ ക്യൂബൻ നയം. ഇതാണ് നിലവിലെ പ്രസിഡന്റ് റദ്ദാക്കിയത്.

പുതിയ നയം പ്രഖ്യാപിച്ചതോടെ അമേരിക്കക്കാർക്ക് ക്യൂബയിലേക്ക് പോവുന്നതിന് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 2014 ൽ ആയിരുന്നു ക്യൂബയുമായി ഒബാമ പുതിയ കരാറുകളിൽ ഒപ്പുവെച്ചത്. അത് ചരിത്രപരമായ കരാർ എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു.

ഏകപക്ഷീയമായ കരാർ ആയിരുന്നു ഒബാമ ക്യൂബയുമായി ഉണ്ടാക്കിയത്. അത് തീർച്ചയായും റദ്ദ് ചെയ്യേണ്ടതുണ്ട്. ക്യൂബൻ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതൽ ഗുണകരമായ കരാറുണ്ടാക്കും. ഒരു രാജ്യത്തിന് വേണ്ടി യുഎസ് ഡോളർ ഒഴുക്കാനാകില്ലെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്ക്കെതിരായ ഉപരോധം നീക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ തീരുമാനത്തിനെതിരെ അമേരിക്കൻ വ്യാപാരികളും ജനപ്രതിനിധികളുടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.