കടകംപള്ളിയെക്കാള്‍ ഭേദം എം.എം.മണിയെന്ന് കെ.സുരന്ദ്രന്‍

0
112

കൊച്ചി മെട്രോയുടെ ഉദ്ഘാടന ഓട്ടത്തില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വിമര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. ഇത് ഒരു തരം മനോരോഗമാണ്. കടകംപള്ളിയേക്കാള്‍ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു-സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

(ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം)