കൊച്ചിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താനെത്തിയവരെ അറസ്റ്റു ചെയ്തു

0
78

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പ് കൊച്ചിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇവിടെയാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. ബീഫ് പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.