കൊച്ചി മെട്രോയെ സ്വാഗതം ചെയ്ത് ഊബര്‍

0
126

നഗരത്തിന് പുതിയ പ്രൗഡി നല്‍കുന്ന കൊച്ചി മെട്രോയെ സ്വാഗതം ചെയ്ത് ഊബര്‍. അനന്തമായ യാത്രയും കാര്‍ രഹിത ജീവിത ശൈലിയും സാധ്യമാക്കുന്ന പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ റൈഡ്ഷെയറിംഗ് സര്‍വീസുകള്‍ക്ക് കഴിയുമെന്ന് യൂബര്‍ വിശ്വസിക്കുന്നു.

നഗരത്തിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലെ ഫസ്റ്റ്/ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ഗ്യാപ്പുകള്‍ പരിഹരിക്കാന്‍ പൊതു ഗതാഗതം ഉപയോഗിക്കുന്നതിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതും അതിലൂടെ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതും ഊബര്‍ ലക്ഷ്യമിടുന്നു.

രാജ്യത്തെ ഏറ്റവും നീളം കൂടിയ ആദ്യ ഘട്ട മെട്രോ പ്രവര്‍ത്തനത്തിന്റെ വിജയകരമായ തുടക്കം കുറിക്കലിന് സര്‍ക്കാരിനെ അഭിനന്ദനം അറിയിക്കുന്നതായി ഊബര്‍ കൊച്ചി ജിഎം നിതിന്‍ നായര്‍ പറഞ്ഞു. വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സോളാര്‍ പവര്‍ ഉപയോഗിക്കുന്നത് മുതല്‍ ജോലിയിലെ സമത്വം വരെ വിവിധ കാര്യങ്ങളില്‍ മാതൃകയാകുകയാണ് നിരവധി ഒന്നാം സ്ഥാനങ്ങള്‍ ക്രെഡിറ്റിലുള്ള കെഎംആര്‍എല്‍.

ഫസ്റ്റ്/ലാസ്റ്റ് കണക്റ്റിവിറ്റി മാര്‍ഗങ്ങളിലൂടെ പൊതുഗതാഗതം വിപുലീകരിച്ചുകൊണ്ട് ഗതാഗതത്തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്ന ആദ്യത്തെ നഗരമായി കൊച്ചി മെട്രോ വൈകാതെ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ആരംഭം ആഘോഷിക്കാന്‍, മെട്രോ സ്റ്റേഷനുകളില്‍ നിന്നും, സ്റ്റേഷനുകളിലേക്കും പോകുന്ന പൗരന്മാര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് യൂബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഊബര്‍ ആപ്പ് തുറന്ന് ‘KOCHIMETRO’ എന്ന പ്രൊമോ കോഡ് നല്‍കി ഒരു റൈഡ് ബുക്ക് ചെയ്താല്‍ ഡിസ്‌കൗണ്ട് ലഭിക്കും.