കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനില്ലെന്ന് ഏലിയാസ് ജോർജ്

0
157

കൊച്ചി മെട്രോയുടെ   രണ്ടാം ഘട്ടത്തിനില്ലെന്ന് കെ.എം.ആർ. എൽ എം.ഡി ഏലിയാസ് ജോർജ്. മെട്രോയുടെ എം.ഡി സ്ഥാനത്ത് ഇനി തുടരുന്നില്ല. സ്വരം നന്നാകുേമ്പാൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്നും ഏലിയാസ് ജോർജ് പറഞ്ഞു.
മെട്രോ രണ്ടം ഘട്ടത്തിന്റെ ഉത്തരവാദിത്തം ഏെറ്റടുക്കാൻ കഴിവുള്ളവർ പുതുതലമുറയിൽ ധാരാളമുണ്ട്. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും ഏലിയാസ്‌ ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആലുവ മുതൽ പാലാരിവട്ടംവരെ 11 സ്റ്റേഷനുകളിലാണ് നിലവിൽ മെട്രോ പൂർത്തിയായത്. പേട്ടവരെയാണ് രണ്ടാം ഘട്ടം. ഡി.എം.ആർ.സിയും ഇ.ശ്രീധരനും രണ്ടാം ഘട്ടത്തിൽ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.