ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിക്ക് നുണപരിശോധന നടത്തണമെന്ന് പോലീസ്

0
89

ലൈംഗിക പീഡന ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനക്കു വിധേയമാക്കണമെന്ന് പോലീസ്. പോക്‌സോ കോടതിയിലാണ് പോലീസ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്. പെണ്‍കുട്ടിയെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയമാക്കണമെന്നും വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പോലീസിന്റെ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പെണ്‍കുട്ടി നടത്തിക്കൊണ്ടിരിക്കുത്. ഈ സാഹചര്യത്തിലാണ് പോലീസില്‍നിന്നും ഇത്തരത്തിലൊരു നീക്കമെന്നു കരുതുന്നു.