ജെറുസലേമില്‍ ഐ.എസ് ആക്രമണം: പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

0
106

 

ജെറുസലേമില്‍ ഐ.എസ് ഭീകരരും, പോലീസും തമ്മിലുള്ള വെടിവെപ്പില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജെറുസലേമിലെ അല്‍ അക്സ പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് കയറിയപ്പോഴായിരുന്നു അറബ് വേഷത്തിലെത്തിയ മൂന്ന് അക്രമികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിവെച്ചത്.

പോലീസ് നടത്തിയ തിരിച്ചടിയില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. അക്രമികളുടെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഹദാസ് മല്‍ക്ക(23) എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്.

അക്രമികളായ മൂന്ന് പേരെയും പോലീസ് കീഴ്പ്പെടുത്തിയെങ്കിലും വെടിവെപ്പിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് ഐ.എസ് പിന്തുണയോടെയുള്ള ജിഹാദി ഗ്രൂപ്പ് വെബ്‌സൈറ്റിലൂടെ രംഗത്തെത്തി. മൂന്ന് പേര്‍ കൊല്ലപ്പെട്ടെങ്കിലും ഇത് തങ്ങളുടെ അവസാനത്തെ അക്രമം അല്ലെന്നും സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഐഎസിന്റെ ഇസ്രയേലിലെ ആദ്യ ആക്രമണമാണിത്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പാലാസ്തീനിയന്‍കാരാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.