ഞാന്‍ ആരാണെന്ന് ജേക്കബ് തോമസ് സര്‍ക്കാരിനോട്

0
101

അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡി.ജി.പി. ജേക്കബ് തോമസ് തന്റെ ഉത്തരവാദിത്വം സംബന്ധിച്ച് വ്യക്തതതേടി സര്‍ക്കാരിന് കത്ത് നല്‍കി. ഇന്ന് അവധി അവസാനിച്ചെങ്കിലും അദ്ദേഹം ഉത്തരവാദിത്വമൊന്നും ഏറ്റെടുത്തിരുന്നില്ല. വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് അവധിയില്‍ പ്രവേശിക്കാന്‍ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇപ്പോള്‍ മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍. ഇതോടെ അവധികഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് തോമസിന് പോലീസില്‍ കസേര ഇല്ലാതായി. ഇക്കാരണത്താലാണ് തന്റെ കസേര ഏതാണെന്ന് വ്യക്തതതേടി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്.