തുറസായ സ്ഥലത്ത് പ്രാഥമികകൃത്യം: സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് തടഞ്ഞ സി.പി.ഐ.(എം.എല്‍.) നേതാവിനെ നഗരസഭാ ജീവനക്കാര്‍ അടിച്ചുകൊന്നു

0
123

തുറസായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുന്നത് തടഞ്ഞ പൊതുപ്രവര്‍ത്തകനെ നഗരസഭാ ജീവനക്കാര്‍ അടിച്ചു കൊന്നു. രാജസ്ഥാനിലെ ബഗ് വാസ് കാച്ചി ബാസ്റ്റിയിലാണ് സംഭവം. ക്രൂര മര്‍ദനമേറ്റ സഫര്‍ ഖാന്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

55 കാരനായ സഫര്‍ ഖാന്‍ സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകനാണ്.

ബാഗ് വാസ കാച്ചി ബാസ്തിയില്‍ വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം നടന്നത്. രാവിലെ യാത്രക്കിറങ്ങിയ നഗരസഭാ ജീവനക്കാര്‍ തുറസായ സ്ഥലത്ത് സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നത് കാണുകയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടഞ്ഞ സഫര്‍ ഖാനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സഫര്‍ഖാനെ അവര്‍ വടികൊണ്ട് അയിക്കുകയും ചവിട്ടുകയും ഇടിക്കുകയാണ് ചെയ്തതെന്നു പറയുന്നു.

സ്വച്ഛ് ഭാരത് പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്നു നഗരസഭാ ജീവനക്കാര്‍ എന്നു പറയുന്നു.

സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരായ കമല്‍ ഹരിജന്‍, റിതേഷ് ഹരിജന്‍, മനീഷ് ഹരിജന്‍, നഗര്‍ പരിഷദ്, അശോക് ജെയിന്‍ എന്നിവര്‍ക്കെതിരെ പോലീസ് കൊലപാതകത്തുറ്റത്തിന് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് സി.പി.ഐ.(എം.എല്‍) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടീവ അംഗവും സി.പി.ഐ.(എം.എല്‍) പ്രതാപ്ഗ്രഹ് ജില്ലാ കമ്മറ്റി അംഗവുമാണ് സഫര്‍ഖാനെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.