ഫെയ്‌സ്ബുക്കിലൂടെ ഡിവൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തിയതിന് കെ.സുരേന്ദ്രനെതിരേ കേസ്

0
131

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ രണ്ട് ഡിവൈ.എസ്.പിമാര്‍ക്ക് നേരെ കൊലവിളി നടത്തിയതിന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്.

ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന സുബീഷിന്റെ മൊഴി പുറത്തു വന്നതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്റെ ഭീഷണി പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഡിവൈ.എസ്.പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഫസല്‍ വധക്കേസില്‍ കാണിക്കുന്ന അമിത ശ്രദ്ധയെ വിമര്‍ശിക്കുന്ന സുരേന്ദ്രന്‍ ഈ കേസ് അന്വേഷിക്കാന്‍ പിണറായി വിജയന്‍ ആണോ ഇവരെ ഏല്‍പ്പിച്ചതെന്നും ചോദിക്കുന്നു. ‘സദാനന്ദാ, പ്രിന്‍സേ പാര്‍ട്ടിക്കാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെയാണെന്നും’ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.