മെട്രോയും മെട്രോമാനും പശ്ചാത്തലമാക്കി അറബിക്കടലിന്റെ റാണി

0
134


കൊച്ചിൻ മെട്രോ പശ്ചാത്തലമായി മലയാളത്തിൽ ഒരു സിനിമ വരുന്നു. അറബിക്കടലിന്റെ റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്ങൽ മുഖ്യവേഷത്തിൽ എത്തുന്നു. തൃപ്പൂണിത്തുറയും കൊച്ചി നഗരവും മുഖ്യ ലൊക്കേഷനുകൾ ആകുന്ന ചിത്രം മെട്രോ മാനും കൊച്ചിയിലെ ഒരു സാധാരണ പെൺകുട്ടിയും തമ്മിലെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

മോഹൻലാൽ ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ചിത്രവുമായി സഹകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശിക്കാർ , കനൽ , തിരുവമ്പാടി തമ്പാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച എസ് സുരേഷ് ബാബു, എം പദ്മകുമാർ ടീം ആദ്യമായി ഒരു സിനിമ ഒരുമിച്ച് സംവിധാനം ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ് . മധു നീലകണ്ഡനാണ് ക്യാമറാമാൻ, വി ജി ഫിലിംസിന്റെ ബാനറിൽ അരുൺ നിർമ്മിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിക്കുന്നത് ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ആർട്ട് ഡയറക്ടർ മനു ജഗത് ആണ് . എസ് സുരേഷ് ബാബു, എം യു പ്രവീൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്, വിനോദ് സുകുമാരൻ എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് എന്‍.ജി റോഷനാണ്. ക്രിസ്മസ് റിലീസായി അറബിക്കടലിന്റെ റാണി തിയേറ്ററിൽ എത്തുമെന്നാണ് അറിയുന്നത്.