രാഷ്ട്രപതി പരിഗണന പട്ടിക: വാര്‍ത്തകള്‍ നിഷേധിച്ച് സുഷമ സ്വരാജ്

0
101

രാഷ്ട്രപതി സ്ഥാനത്തേക്കുളള പരിഗണന പട്ടികയില്‍ താന്‍ ഉള്‍പ്പെടുന്നുവെന്നുള്ള വാര്‍ത്തകള്‍ കിംവദന്തിയെന്ന് സുഷമ സ്വരാജ്. പരിഗണന പട്ടികയില്‍ സുഷമയുടെ പേരുണ്ടെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ഇത് നിഷേധിച്ചുകൊണ്ട് അവര്‍ രംഗത്ത് എത്തിയത്.

‘ഞാന്‍ വിദേശകാര്യ മന്ത്രിയാണ്, പക്ഷെ നിങ്ങള്‍ എന്നോട് ആഭ്യന്തര വിഷയങ്ങളാണ് ചോദിക്കുന്നത്’ എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സുഷമ സ്വരാജ് മറുപടി നല്‍കിയത്.

കേന്ദ്രമോ പ്രതിപക്ഷമോ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാരെന്നുള്ള വിവരം ഔദ്യോഗികമായി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 17നാണ് രഷ്ടപതി തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന അവസരം ജൂണ്‍ 28 ആണ്. വോട്ടെണ്ണല്‍ ജൂലൈ 20നാണ് നടക്കുക.