കോയമ്പത്തൂരിലെ ഗാന്ധിപുരത്തുള്ള സി.പി.എം ജില്ലാ ഓഫീസിന് നേരെ ബോംബേറ്. പെട്രോള്‍ ബോംബാണ് എറിഞ്ഞതെന്നു സംശയിക്കുന്നു. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഭാഗികമായി തകര്‍ന്നതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ 6.30 ന് ബൈക്കിലെത്തിയ രണ്ട് പേര് ഓഫീസിന് നേരെ ബോംബെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.