സൈനിക രഹസ്യം ചോര്‍ത്താന്‍ സ്ഥാപിച്ച അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തി

0
95

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താനായി സ്ഥാപിച്ച അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ടെലികോം വകുപ്പും ചേര്‍ന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സ്‌ചേഞ്ചുകളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. ജമ്മുകശ്മീര്‍ ആസ്ഥാനമായുള്ള സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കാഡും ലാത്തൂര്‍ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ആറ് മാത്തോളമായി ഈ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിട്ട്. 33 കാരനായ യുവാവാണ് നടത്തിപ്പുകാരന്‍. 96 സിം കാര്‍ഡുകള്‍, ഒരു കമ്പ്യൂട്ടര്‍, മൂന്ന് യന്ത്രങ്ങള്‍ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു. ജാന്‍വാള്‍ ജില്ലയിലെ വാടകക്കെട്ടിടത്തിലായിരുന്നു രണ്ടാമത്തെ റെയ്ഡ്. ഇവിടെ നിന്ന് 64 സിം കാര്‍ഡുകള്‍, ലാപ്ടോപ്പ്, രണ്ട് അന്താരാഷ്ട്ര ഗേറ്റ് വേകളും ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.നാലര ലക്ഷം രൂപ വിലയുള്ള ഉപകരണങ്ങളാണ് രണ്ട് റെയ്ഡിലുമായി പിടിച്ചെടുത്തത്. ഇന്ത്യന്‍ ടെലകോം നെറ്റ് വര്‍ക്കില്‍ കയറിക്കൂടി വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍(ഢഛകജ) അടിസ്ഥാനമായുള്ള സന്ദേശകൈമാറ്റങ്ങള്‍ ഉപയോഗിച്ച് സൈന്യത്തിന്റെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്തുയായിരുന്നു ഉദ്ദേശം.

ജനുവരി മുതല്‍ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്ന നാലാമത്തെ അനധികൃത എക്സ്ചേഞ്ചാണിത്.ഡല്‍ഹിയിലും ഹൈദരാബാദിലും ഭോപ്പാലിലും ആണ് ഇതിനു മുമ്പ് ഇത്തരത്തില്‍ അനധികൃത എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്.