സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: സി.ബി.ഐ. അന്വേഷിക്കണമെന്ന് പെണ്‍കുട്ടി

0
106

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി വീണ്ടും രംഗത്ത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി തിരുവനന്തപുരം പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കി.
പോലീസ് നടത്തുന്ന അന്വേഷത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് പെണ്‍കുട്ടി അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്.

പീഡനശ്രമത്തിനിടെ ഗംഗേശാനന്ദ തീര്‍ഥപാദയുടെ ജനനേന്ദ്രിയം മുറിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും കാണിച്ച് പെണ്‍കുട്ടി സ്വാമിയുടെ അഭിഭാഷകനയച്ച കത്തും അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരിക്കുന്നത്.