കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് അപകടത്തില്‍ പെട്ടു

0
102

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആളപായമില്ല.

ശനിയാഴ്ച പുലര്‍ച്ചെ നാലേമുക്കാലിന് നഞ്ചന്‍കോട് ടൗണിന് സമീപത്തെ ഹൊസള്ളി ഗേറ്റില്‍ച്ചായിരുന്നു അപകടം. റോഡിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. മുന്‍ഭാഗത്തെ ഇരുടയറുകളും ബസില്‍നിന്ന് വേര്‍പെട്ടു. സംഭവം നടക്കുമ്പോള്‍ യാത്രക്കാര്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. നാല്‍പ്പത്തഞ്ചോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരെ പിന്നീടെത്തിയ മറ്റു ബസുകളില്‍ കയറ്റിയയച്ചു.

തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെട്ടതാണ് ബസ്. ശനിയാഴ്ച രാവിലെ ആറുമണിയോടെ ബെംഗളൂരുവിലെത്തേണ്ടതായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.