ചോറും മീന്‍കറിയും പിന്നെ പ്രിഥ്വിയും

0
908

ലോകത്ത് എവിടെ പോയാലും കഴിക്കാൻ ആഗ്രഹിക്കുന്ന ആഹാരം ഏതെന്ന് ചോദിച്ചാൽ പൃഥ്വിരാജ് ഉടൻ പറയും; ചോറും മീൻ കറിയും. ഏത് മലയാളിയെയും പോലെ താരത്തിനും അതാണ് ഇഷ്ടം. പക്ഷെ, അത് എന്നും കഴിക്കാനൊക്കില്ല. ഇപ്പോഴത്തെ ആഹാര രീതി എന്ന് പറയുന്നത് ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ്. അതുകൊണ്ട് പലപ്പോഴും ഇഷ്ട ഭക്ഷണം ഒഴിവാക്കേണ്ടി വരും. ആഹാരം ഒരു പാട് ഇഷ്ടമാണ് താനും. പക്ഷെ, അഭിനയത്തിനായി എല്ലാം പലപ്പോഴും ഒഴിവാക്കും.

താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന നടൻ ഏത് മലയാളിയേയും പോലെ മോഹൻലാലാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ പല സിനിമകളും ആവർത്തിച്ച് കണ്ടിട്ടുണ്ട്. വളരെ സ്വാഭാവികമായാണ് അഭിനയം. ഇഷ്ടമുള്ള സിനിമ ഏതാണെന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. കാരണം ഒരു പാട് നല്ല സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ, സിനിമാ പാരഡൈസോ എന്ന സിനിമയോട് പ്രത്യേക ഇഷ്ടമുണ്ട്. കാരണം ഏത് കാലത്തും കാണാൻ പറ്റുന്ന സിനിമയാണത്. മമ്മൂട്ടിയുടെ സിനിമകളും ഇഷ്ടമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ നായകനാക്കി സിനിമ നിർമിച്ചത്.

ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പുസ്തകം ഇംഗ്ലീഷ് എഴുത്തുകാരൻ അയൻ റാൻഡിന്റെ ഫൗണ്ടയിൻ ഹെഡ് എന്ന ഫിലോസഫിക്കൽ നോവലാണ്. മലയാള പുസ്തകങ്ങളുടെ വായന കുറവാണ്. പക്ഷെ, തിരക്കഥകൾ വായിക്കും. ചെയ്യുന്ന സിനിമകളുടെ തിരക്കഥ പൂർണമായും ലഭിച്ചാൽ വലിയ സന്തോഷം. അടുത്തകാലത്ത് ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ കൂടുതലായതിനാൽ വായന കുറവാണ്. നല്ല വായന ഉണ്ടാകുമ്പോഴേ മനസിന് ഉൻമേഷം ലഭിക്കൂ എന്നും താരം പറഞ്ഞു.