ജി.എസ്.ടി: ലോട്ടറിക്ക് 12%വും ഹോട്ടൽമുറിക്ക് 18%വും നികുതി

0
136

 

ചരക്കു സേവന നികുതി(ജിഎസ്ടി)യിൽ സംസ്ഥാന ലോട്ടറികൾക്ക് 12 %വും സർക്കാർ അംഗീകൃത സ്വകാര്യ ലോട്ടറികൾക്ക് 28%വും നികുതി ചുമത്താൻ ധാരണയായി.അരുൺജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ചേർന്ന പതിനേഴാമത് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ഹോട്ടൽമുറികളുടെ നികുതി നിരക്കിലും ധാരണയായി. 2500 മുതൽ 7500 വരെയുള്ള ഹോട്ടൽ മുറികൾക്ക് 18 %വും 7500 മുകളിലുള്ള ഹോട്ടൽ മുറികൾക്ക് 28 %വും നികുതി ചുമത്തും. ചരക്കു സേവന നികുതിസമ്പ്രദായത്തിന്റെ ഉദ്ഘാടനം ജൂൺ 30ന് ഡൽഹിയിൽ നടക്കും. അടുത്ത ജി എസ്ടി കൗൺസിലും അന്ന് നടക്കും.ചരക്കു സേവന നികുതിയുടെ മറവിൽ നിർമ്മാതാക്കൾ ഉത്പന്നങ്ങളുടെ വില ഉയർത്തുന്നത് തടയാൻ നികുതി നിരക്കിലെ മാറ്റം പ്രസിദ്ധപ്പെടുത്തണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.നിലവിലെ നികുതി സമ്പ്രദായത്തെ പാടെ മാറ്റി മറിക്കുന്ന ജിഎസ്ടി ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക.