തമിഴ്‌നാട്ടില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് രജനീകാന്തിന്റെ ഒരു കോടി

0
92

അതിശക്തമായ കര്‍ഷക സമരത്തിനു പിന്തുണയുമായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും. കാര്‍ഷികവൃത്തി നഷ്ടത്തിലായതോടെ കര്‍ഷകസമരം കൊടുമ്പിരി കൊള്ളുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ഒരു കോടി രൂപയുടെ ധനസഹായമാണ് താരം രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. സരമുഖത്തുള്ള കര്‍ഷകരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയ രജനി അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും സാമ്പത്തിക സഹായം ഉറപ്പുനല്‍കിയതായും പറയുന്നു.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായാണ് രജനിയുടെ ഈ നീക്കമെന്നു വിലയിരുത്തുന്നുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. രജനിയുടെ പേര് പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കുമിടയിലാണ് രജനിയുടെ ഈ നീക്കം.