നിങ്ങളുടെ ഈ ആഴ്ച

0
180

1192 മിഥുനമാസം 04 മുതൽ മിഥുനം 10 വരെ.
( 2017 ജൂൺ 18 മുതൽ ജൂൺ 24 വരെ)

മേട കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം വരെ)

ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 6 ലും, ശനി ഭാഗ്യത്തിലും (21-ാം തിയതി അഷ്ടമത്തിലും) രാഹു 5 ലും, കേതു 11 ലും, ചന്ദ്രൻ 12 1 2 3 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് ഉത്സാഹവും കഴിവും കാണും. പാദരോഗങ്ങളോ വിഷഭയങ്ങളോ നേരിടേണ്ടി വരും. പുതിയ സ്‌നേഹ ബന്ധങ്ങൾ സ്ഥാപിക്കും.കർമ്മകാര്യങ്ങൾക്കായി വിദേശത്ത് പോകാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിവാഹം അന്വേഷിക്കുന്നവർക്ക് മനസ്സിന് ഇണങ്ങിയ ഇണയെ കണ്ടെത്തും. നീർദോഷങ്ങൾ ഹേതുവായി നടക്കാൻ പ്രയാസപ്പെടും.

(വൃശ്ചിക കൂറിൽ പെട്ട നക്ഷത്രങ്ങളായ വിശാഖം ഒടുവിലെത്തെ പാദവും, അനിഴവും തൃക്കേട്ടയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

എടവ കൂറ്  (കാർത്തികയുടെ ഒടുവിലെത്തെ മൂന്ന് പാദവും, രോഹിണി, മകയിരം പൂർവ്വാർദ്ധവരെ )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 5 ലും. ശനി അഷ്ടമത്തിലും (21-ാം തിയതി ഏഴിലും). രാഹു 4 ലും. കേതു 10 ലും. ചന്ദ്രൻ 11 12 1 2 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികളിൽ ദേഷ്യ സ്വഭാവം. അനുസരണ കുറവ് ഇവ കാണും. അവിഹിത ബന്ധങ്ങളും കൂട്ടുകെട്ടുകളും നേത്രരോഗങ്ങളും കാണും.ജോലിക്കായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ കാണുമെങ്കിലും യാത്ര തുടരാൻ സാധിക്കും.വിവാഹം അന്വേഷിക്കുന്നവർക്ക് തടസങ്ങൾനേരിടും. രേഖാ വൈകല്യങ്ങൾ ഹേതുവായിധനനഷ്ടങ്ങളും. ശസ്ത്രക്രിയയുംവേണ്ടി വന്നേക്കാം.

(ധനു കൂറിൽ പെട്ട നക്ഷത്രങ്ങളായ മൂലം, പൂരാടം, ഉത്രാടത്തിന്റെ ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്

മിഥുന കൂറ്.  (മകയിരത്തിന്റെ ഉത്തരാർദ്ധവും, തിരുവാതിര, പുണർതം അദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 4 ലും, ശനി 7 ലും (21-ാം തിയതി ആറിലും). രാഹു 3 ലും, കേതു ഭാഗ്യത്തിലു, ചന്ദ്രൻ 10 11 12 1 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് വിദ്യാകാര്യങ്ങൾക്ക് അനുകൂല സമയമാണ് .വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്.കർമ്മകാര്യങ്ങളിൽ ഉയർച്ചയും ധനാഭിവൃദ്ധിയും കാണുന്നുണ്ട് എന്നാൽ അപ്രതീക്ഷിതമായി ധനനഷ്ടങ്ങൾ വന്നേക്കാം. വീഴ്ചയോ ശസ്ത്രക്രികളോഉണ്ടാവാം.
പ്രായാധിക്യമുള്ളവർക്ക് രക്തവാതരോഗങ്ങളോ ശരീരത്തിന് ചുട്ടുനീറ ലോ അനുഭവപ്പെടാം.

(മകര കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രാടം ഒടുവിലത്തെ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

കർക്കിടക കൂറ്.(പുണർതം ഒടുവിലെത്തെ പാദവും, പൂയം, ആയില്യം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 3 ലും, ശനി 6 ലും (21-ാം തിയതി അഞ്ചിലും), രാഹു 2 ലും, കേതു 8 ലും, ചന്ദ്രൻ 9 10 11 12 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് മനോവിഷമങ്ങളും ദ്വേഷ്യങ്ങളും കാണും. ഉദരരോഗങ്ങൾ നേത്രരോഗങ്ങളും കണ്ടേക്കാം.കർമ്മാവശ്യത്തിനായി ദേശാന്തരത്തോ വിദേശത്തോ പോകാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിവാഹാന്വേഷകർക്ക് അനുകൂല സമയം. വീഴ്ചകളോ കാലിനോ കൈക്കോ അപകടം പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഗർഭിണികൾക്ക് വിശ്രമം അത്യാവശ്യമാണ്.

(കുംഭ കൂറിൽ പെട്ട നക്ഷത്രങ്ങളായ അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ചിങ്ങ കൂറ്.(മകം, പൂരം, ഉത്രത്തിന്റെ ഒന്നാം പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 2 ലും, ശനി 5 ലും (21-ാം തിയതി നാലിലും), രാഹു ലഗ്‌നത്തിലും, കേതു 7 ലും, ചന്ദ്രൻ 8 9 10 11 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് ഉത്സാഹവും ശൌര്യവും കാണും തന്റെകഴിവുകൾതെളിയിക്കാനും സാധിക്കും.ചെവിക്ക് രോഗങ്ങൾ പിടിപെടാം.കർമ്മ പരമായ കാര്യങ്ങളിൽ ഉന്നതി കാണും.സാമ്പത്തിക ഉയർച്ചയും പ്രതീക്ഷിക്കാം. ചിലർക്ക് ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം. വാഹനത്തിനോ വാഹനം ഓടിക്കുന്ന ആൾക്കോ അപടകം വന്നേക്കാം.പ്രായാധിക്യമുള്ളവർ വീഴ്ച ശ്രദ്ധിക്കണം.

(മീന കൂറിൽ പെട്ട നക്ഷത്രങ്ങളായ പൂരുരുട്ടാതി ഒടുവിലെത്തെ പാദവും, ഉത്രട്ടാതിയും, രേവതിയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കന്നി കൂറ്.(ഉത്രം ഒടുവിൽ മൂന്ന് പാദവും, അത്തം, ചിത്ര പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ജന്മവ്യാഴം, 4 ൽ ശനിയും (21-ാം തിയതി മൂന്നിലും), 12 ൽ രാഹുവും, 6 ൽ കേതു, 7 8 9 10 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾ പഠനത്തിൽ കഴിവ് തെളിയിക്കും. പ്രണയനികളുമായി ഭിന്നാഭിപ്രായങ്ങൾ കാണും. വാഹനം ഉപയോഗിക്കുന്നവർക്ക് അപകടം വരാനിടയുണ്ട്.
പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് ശുഭപ്രതീക്ഷ. വിവാഹ മോചനം പ്രതീക്ഷിക്കുന്നവർക്കും അനുകൂല വിധി. ദമ്പതികളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. യാത്രകളിൽ തടസ്സങ്ങൾ നേരിടാം. ആർത്തവ സംബന്ധമായ രോഗങ്ങളോ ഗുഹ്യ രോഗങ്ങളോ പിടിപെടാം. പങ്കാളിത്തത്തോടെ നടത്തുന്ന കാര്യങ്ങളിൽ ഗുണം കാണുന്നുണ്ടെങ്കിലും ഭിന്നതകൾ വന്നു ചേരാം.

(മേട കൂറിൽ പെട്ട നക്ഷത്രങ്ങളായ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ പാദവും അഷ്ടമരാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

തുലാ കൂറ്.(ചിത്രയുടെ ഉത്തരാർദ്ധവും, ചോതി, വിശാഖത്തിന്റെ ആദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 12 ലും, ശനി 3 ലും (21-ാം തിയതി രണ്ടിലും), രാഹു 11 ലും, കേതു അഞ്ചിലും, 6 7 8 9 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.പഠിപ്പിൽ ശ്രദ്ധയും സൗമ്യ ശീലവും കാണും. ദേശാന്തര യാത്ര വേണ്ടി വന്നേക്കാം.കർമ്മ പരമായ കാര്യങ്ങളിൽ പുരോഗതി കാണാം. പിതാവിനോ ഗുരുനാഥനോരോഗങ്ങൾ പിടിപെടാം.ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. നേത്രരോഗങ്ങൾ പിടിപെടാം. അപ്രതീക്ഷിത ധനനഷ്ടങ്ങൾ ഉണ്ടാവാം.

(എടവ കൂറിൽ പെട്ട നക്ഷത്രങ്ങളായ കാർത്തികയുടെ അവസാനത്തെ മൂന്ന് പാദവും, രോഹിണി, മകീരം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

വൃശ്ചിക കൂറ്.(വിശാഖം ഒടുവിലെത്തെ പാദവും, അനിഴം, തൃക്കേട്ടവരെ.)

ഈനക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 11 ലും, ശനി 2 ലും (21-ാം തിയതി ലഗ്‌നത്തിലും), രാഹു 10 ലും, കേതു 4 ലും, 5 6 7 8 ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുന്ന കാലമാണ്.കാര്യതടസ്സങ്ങൾ മുൻ കോപം മാനസിക സങ്കർഷങ്ങൾ അലസത ഇവ കുട്ടികളിൽ പ്രകടമാവും.കർമ്മകാര്യങ്ങൾക്കെല്ലാം ബന്ധനാവസ്ഥ.ധനഷ്ടങ്ങൾ രേഖാ വൈകല്യങ്ങൾ ഇവ കണ്ടേക്കാം. ഗുഹ്യ രോഗങ്ങൾ അണുബാധകളും പനി മുതലായവയും പിടിപെടും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെങ്കിൽ മാരക രോഗങ്ങൾക്ക് വഴിവെക്കും. യാത്രകൾക്ക് തടസ്സങ്ങൾ നേരിടും.പ്രായാധിക്യമുള്ളവർക്ക് നടക്കാൻ പ്രയാസം കാണും.

(മിഥുന കൂറിൽ പെട്ട നക്ഷത്രങ്ങളായ മകീരം നക്ഷത്രത്തിന്റെ ഉത്തരാർദ്ധവും തിരുവാതിര പുണർതം ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ധനുകൂറ്  (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ കർമ്മ വ്യാഴം, ജന്മശ്ശനി (21-ാം തിയതി പന്ത്രണ്ടിലും), ഭാഗ്യത്തിൽ രാഹു, 3 ൽ കേതു, 4 5 6 7 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാപരമായ കാര്യങ്ങളിൽ പുരോഗതിയും ഉത്സാഹവും കാണും.എന്നാൽ ഇരുചക്രവാഹനയാത്ര കഴിയുന്നതും ഒഴിവാക്കുന്നത് നന്ന്.കർമ്മ പരമായ കാര്യങ്ങളിൽ ഉയർച്ച കാണുന്നുണ്ട്. ധനനഷ്ടങ്ങൾ ഉണ്ടായേക്കാം. ദേശാന്തര യാത്രകൾക്കോ വിദേശയാത്രക്കോ തടസ്സങ്ങൾ ഉണ്ടാവാം. വിവാഹാദികാര്യങ്ങളിൽ തടസ്സങ്ങൾ നേരിടും. ദമ്പതികളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാവാം. വിവാഹ മോചനം പ്രതീക്ഷിക്കുന്നവർക്ക് അനുകൂല സാഹചര്യം. ദന്തരോഗങ്ങളും ജ്വരവും പിടിപെടും. മാതാവിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.

(കർക്കടക കൂറിൽ പെട്ട നക്ഷത്രങ്ങൾ പുണർതം ഒടുവിലത്തെ പാദവും, പൂയം, ആയില്യം അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്).

മകര കൂറ്. (ഉത്രാടം ഒടുവിൽ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ഭാഗ്യസ്ഥാനത്ത് വ്യാഴവും, ശനി 12 ലും (21-ാം തിയതി പതിനൊന്നിലും), രാഹു അഷ്ടമത്തിലും, കേതു 2 ലും, 3 4 5 6 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികളിൽ പഠിക്കാനുള്ള ശ്രദ്ധയും ധാരണാശക്തിയും കാണും.കർമ്മ പരമായ കാര്യങ്ങൾക്ക് ഉന്നതി. സാമ്പത്തിക ഉയർച്ചയും കാണാം യാത്രക്ക് പുറപെടുന്നവർ ആവശ്യമായ രേഖകൾ കൈവശം വെക്കുന്നത് നന്ന്. രേഖാ വൈകല്യം ഹേതുവായി ധനനഷ്ടമോ വ്യവഹാരമോ വേണ്ടി വന്നേക്കാം. ചെവിടിന് വേദനയും അസ്വസ്ഥതയും കാണും. ഗ്രഹം മോടിപിടിപിക്കുകയോ വാഹനം സ്വന്തമാക്കുകയോ ചെയ്യും.

(ചിങ്ങ കൂറിൽ പെട്ട നക്ഷത്രങ്ങൾ മകം പൂരം ഉത്രം ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കുംഭ കൂറ്  (അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പദവും )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം അഷ്ടമത്തിലും, ശനി 11 ലും (21-ാം തിയതി പത്തിലും), രാഹു 7 ലും, കേതു ലഗ്‌നത്തിലും, 2 3 4 5 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.കുട്ടികളിൽ കർക്കശ സ്വഭാവവും. ദ്വേഷ്യവും കാണും. പഠന കാര്യങ്ങളിൽ ശ്രദ്ധ കുറയും.കർമ്മാവശ്യത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം വന്നു ചേരും.എന്നാൽ കർമ്മകാര്യങ്ങളിൽ നേരിയ തടസ്സങ്ങൾ വന്നു ചേരും. ചിലരുമായി വാക്ക് തർക്കങ്ങൾ ഹേതുവായി ഒറ്റപെടേണ്ടതായി വന്നേക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് സമയാനുകൂല്യം. സന്താനങ്ങളെ പറ്റി വേവലാതി യോ അവർക്ക് ചെറിയ അപകടങ്ങളോ വന്നേക്കാം. ഗർഭിണികൾക്ക് ബലക്ഷയം ഹേതുവായിഅണുബാധ വരാനിടയുണ്ട്.

(കന്നി കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രം ഒടുവിൽ മൂന്ന് പാദവും അത്തം ചിത്ര പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

മീന കൂറ്. (പൂരോരുട്ടാതിയുടെ ഒടുവിലെത്ത പാദവും, ഉത്രട്ടാതി, രേവതി വരെ)

ഈ നക്ഷത്രക്കാർക്ക് ചാരവശാൽ വ്യാഴം സപ്തമത്തിലും, ശനി കർമ്മത്തിലും (21-ാം തിയതി ഒമ്പതിലും), രാഹു 6 ലും, കേതു 12 ലും, 1 2 3 4 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വാഹനം ഓടിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും അപകടത്തിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വീഴ്ചയോ ശസ്ത്രക്രിയകളോ വേണ്ടി വന്നേക്കാം. പ്രകൃതി ദുരന്തങ്ങളിൽ പെടാൻ ഇടയുണ്ട്. കർമ്മ പരമായ കാര്യങ്ങളിൽ ഉന്നതി കാണാം. വാഹനത്തിന് കേടുപാടുകളോ അപകടത്തിൽ പെടുകയോ സംഭവിക്കാം. വളർത്തുമൃഗങ്ങൾക്ക് അപകടം സംഭവിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. പിതാവിന് രോഗങ്ങൾ പിടിപെടും.

(തുലാ കൂറിൽ പെട്ട നക്ഷത്രങ്ങളായ ചിത്ര പൂർവ്വാർദ്ധവും, ചോതി, വിശാഖം ആദ്യ മൂന്ന് പദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)