പനി നിയന്ത്രണത്തതില്‍ ആരോഗ്യമന്ത്രി പൂര്‍ണ പരാജയം; ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു

0
116

പകര്‍ച്ചപ്പനി ഒരു നിയന്ത്രണവുമില്ലാതെ പടര്‍ന്നു പിടിക്കുമ്പോള്‍ അത് ആരോഗ്യന്ത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ പരാജയമാണെമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു.

മന്ത്രിയും വകുപ്പും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം സമരത്തിനില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങും. രോഗികളെ സഹായിക്കാനുള്ള പദ്ധതികള്‍ക്കാണു പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയുള്ള ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തു പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്കു പനി ബാധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തു. പല സ്ഥലങ്ങളിലും ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. പലയിടത്തും മരുന്നില്ല, ഡോക്ടര്‍മാരില്ല. ഇതിനെല്ലാം പ്രധാന കാരണം ശുചിത്വം ഇല്ലാത്തതാണ്. മുന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമായിരുന്നു. അത്തരം ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ പിരിച്ചുവിട്ടു. കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിയിരുന്നില്ല. ഇക്കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.