പളനിസ്വാമിക്കും ദിനകരനുമെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

0
110

ആര്‍.കെ.നഗരന്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി, എ.ഐ.എ.ഡി.എം.കെ.(അമ്മ) നേതാവ് ടി.ടി.വി.ദിനകരന്‍, വിജയഭാസ്‌കര്‍ തുടങ്ങിയവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. രഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന വിവരാവകാശ ചോദ്യത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു എന്നു മറുപടി കൊടുത്തത്.

വോട്ടിന് വന്‍തോതില്‍ കോഴ കൊടുക്കുന്നതായി പരാതികളെ തുടര്‍ന്ന് ആര്‍.കെ.നഗറില്‍ ഏപ്രില്‍ 12ന് നടത്താന്‍ നിശിചയിച്ചിരുന്ന ഉതെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കുകയായിരുന്നു.

മന്ത്രിമാരും എം.പിയും വഴി 89 കോടി രൂപ ശശികല പക്ഷം മണ്ഡലത്തില്‍ വിതരണം ചെയ്തതായുള്ള രേഖകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്‌കറുമായി ബന്ധപ്പെട്ട അന്‍പതോളം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി.) തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉള്‍പ്പെടെ അഞ്ചു മന്ത്രിമാരും ഒരു എം.പിയും മുഖേന വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ പണം കൈമാറിയെന്നു വ്യക്തമാക്കുന്നതാണു പുറത്തായ രേഖകള്‍. 2.24 ലക്ഷം വോട്ടര്‍മാര്‍ക്ക് 4,000 രൂപവീതം നല്‍കാനായിരുന്നു പദ്ധതി.