പുതുവൈപ്പിലെ നിർമാണം ഐ.ഒ.സി നിർത്തിവെക്കുന്നു

0
130

പുതുവൈപ്പിലെ എൽ.പി.ജി ടെർമിനലിന്റെ നിർമാണം ഐ.ഒ.സി നിർത്തിവെക്കുന്നു. സ്ഥലം എം.എൽ.എയായ എസ്.ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ച കഴിയും വരെ നിർമാണ പ്രവർത്തനങ്ങൾ നടത്തില്ലെന്നാണ്‌ െഎ.ഒ.സിയുടെ ഉറപ്പ്. ഐ.ഒ.സിയുടെ എൽ.പി.ജി ടെർമിനലിനെതിരെ ദിവസങ്ങളായി പ്രദേശവാസികൾ പ്രക്ഷോഭത്തിലാണ്. ശനിയാഴ്ച പ്രക്ഷോഭത്തെ തുടർന്ന് ലാത്തിചാർജുമുണ്ടായി. പിന്നീട് മന്ത്രി മേഴ്‌സികുട്ടിയമ്മയുമായി നടത്തിയ ചർച്ചയിൽ തുടർന്ന നിർമാണം നിർത്തിവെക്കാൻ ശനിയാഴ്ച  ഐ .ഒ.സി തീരുമാനിച്ചിരുന്നു. എന്നാൽ ഞായറാഴ്ച വീണ്ടും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതോടെ ജനങ്ങൾ വീണ്ടും പ്രതിഷേധിക്കുകയും ഇന്നും സംഘർഷമുണ്ടാകുകയാവുകയായിരുന്നു.