പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റ് നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

0
109

പുതുവൈപ്പിനിലെ നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ബുധനാഴ്ചവരെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ എല്‍.പി.ജി. ടെര്‍മിനലിനെതിരെ ശക്തമായ സമരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവരുന്നത്. ഇതിനെതിരേ കഴിഞ്ഞ ദിവസവും പോലീസ് ആക്രമണം ഉണ്ടായിരുന്നു. ഇന്ന് സമരക്കാരായ തദ്ദേശീയരെ ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതും.