പുതുവൈപ്പ് എൽപിജി ടെർമിനൽ സമരം: പ്രതിഷേധക്കാരുമായി ബുധനാഴ്ച ചർച്ച

0
140

പുതുവൈപ്പിൽ എൽപിജി ടെർമിനലിനെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്താണ് ചർച്ച.ഐഒസിയുടെ എൽപിജി സംഭരണ കേന്ദ്രത്തിനെതിരെ സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാർ പ്രതിഷേധത്തിലാണ്. ഇന്ന് പ്രതിഷേധക്കാർ പ്‌ളാന്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷം ഉണ്ടായിരുന്നു. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

ഹൈക്കോടതി ജംക്ഷനിൽ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്. ശർമ എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം നിമിത്തം ചർച്ച നടന്നില്ല.