പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീയില്‍ പെട്ട് 24 പേര് അതിദാരുണമായി വെന്തുമരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. പോര്‍ച്ചുഗലിലെ പെഡ്രോഗാവോ ഗ്രാന്‍ഡെയിലാണ് അഗ്നിബാധയുണ്ടായത്.
മരിച്ചവരില്‍ ഏറെപ്പേരും സ്വന്തം കാറിനുള്ളില്‍ വെന്തുമരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരിച്ചവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വനപ്രദേശത്തെ പാതയിലൂടെ കടന്നുപോകുകയായിരുന്നവര് അഗ്നിബാധയില്‍പ്പെട്ട് കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇവര്‍ വാഹനത്തോടൊപ്പം കത്തിയമര്‍ന്നു. ഏതാനും പേര് പുകശ്വസിച്ചാണ് മരിച്ചത്.
500 അഗ്നിശമന സേനാംഗങ്ങളും 160 വാഹനങ്ങളും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അഗ്നിബാധയില്‍പ്പെട്ട് 14 സാധാരണക്കാര്‍ക്കും ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.