വിവാഹത്തിന് ബീഫ് വിളമ്പണമെന്ന വരന്റെ കൂട്ടരുടെ ആവശ്യം വധുവിന്റെ വീട്ടുകാര്‍ക്ക് നടപ്പക്കാനാകാത്തതിനാല് വിവാഹം മുടങ്ങി.
ഉത്തര്‍പ്രദേശിലെ റാംപുരിലുള്ള ദാരിയാഗഢിലാണ് സംഭവം.അവിടെ ബീഫ് നിരോധിച്ചിരിക്കുന്നതിനാല്‍ വിളമ്പാനാകില്ല. ഇതു വ്യക്തമായി അറിഞ്ഞിട്ടും ബീഫ് വിളമ്പണമെന്ന നിര്‍ബന്ധത്തിലായിരുന്നു വരന്റെ കുടുംബം. വരന്റെ കുടുംബവുമായി പലവഴിക്കുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായം ഉണ്ടാക്കാനായില്ല. അങ്ങനെ നിശ്ചയിച്ചുറപ്പിച്ച കല്യാണം ബീഫിന്റെ പേരില്‍ വിവാഹം മുടങ്ങി.