രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അമിത് ഷാ ഉദ്ദവ് താക്കറെയെ കണ്ടു

0
93

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ ശിവസേന നേതാവ് ഉദ്ദവ് താക്കറെയെ കണ്ടു. താക്കറെയുടെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന കൂടിക്കാഴ്ച്ചയില്‍ മകന്‍ ആദിത്യ താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തു. അമിത്ഷായോടൊപ്പം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ റാവോസാഹേബ് ഡാന്‍വെ എത്തിയെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല.

ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ബി.ജെ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഹന്‍ ഭാഗവതിനു പുറമെ എം.എസ്.സ്വാമിനാഥന്റെ പേരും ശിവസേന മുന്നോട്ടു വച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ശിവസേന യു.പി.എയുടെ സ്ഥാനാര്‍ഥികളായ പ്രണബ് മുഖര്‍ജിയ്ക്കും പ്രതിഭാ പാട്ടീലിനും പിന്തുണ നല്‍കിയത്. അതുകൊണ്ട് ശിവസേനയെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷാ തന്നെ നേരിട്ടെത്തി ഉദ്ദവിനെ കണ്ടത്.